പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് യുവതിയെ കൊലപ്പെടുത്തി

0
39

കൊല്‍ക്കൊത്ത: പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന് ഇരുപത്തഞ്ചുകാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. രുമ സെന്‍ നന്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, സഹോദരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രുമ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ബിശ്വനാഥ് നന്ദിയും അദ്ദേഹത്തിന്റെ സഹോദരിയും ചേര്‍ന്ന് അടുത്തുള്ള പത്തോളജി സെന്ററില്‍ കൊണ്ടുപോയി. അള്‍ട്രാ സോണോഗ്രഫി പരിശോധനക്ക് വിധേയമാക്കി.

പെണ്‍കുഞ്ഞാണെന്ന് മനസിലായപ്പോള്‍ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് രുമയെ പീഡിപ്പിക്കാന്‍ തുടങ്ങി. രുമയുടെ ബോധം പോകുന്നതു വരെ അടിക്കുമായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ ഫലമായി രുമ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് രുമയുടെ മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു. രുമ ആത്മഹത്യ ചെയ്തുവെന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞത്. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയിച്ചിരിക്കുകയാണ്.

രുമയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ബിശ്വനാഥിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ബിശ്വനാഥിന്റെ മാതാപിതാക്കള്‍ ഒളിവിലാണ്. പതോളജി സെന്ററിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.