ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ബിരുദ/ബിരുദാനന്തരബിരുദ പഠനത്തിനു നല്‍കിവരുന്ന സുവര്‍ണ ജൂബിലി മെറിറ്റ് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
അപേക്ഷകര്‍ 2017-18 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര ബിരുദത്തില്‍ ആദ്യവര്‍ഷത്തില്‍ പഠിക്കുന്നവരായിരിക്കണം. അപേക്ഷ www.dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 31 വരെ നല്‍കാം. അവിടെ suvarna jubilee merit scholarship(SJMS) എന്ന ലിങ്കില്‍ Applay online വഴി അപേക്ഷ നല്‍കാം.