ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കകം ഐഫോണ്‍ Xന്റെ സ്റ്റോക്ക് തീര്‍ന്നു

0
50


ന്യൂഡല്‍ഹി: ഐ ഫോണ്‍ X ന്റെ ബുക്കിങ് തുടങ്ങി 15 മിനിറ്റിനുള്ളില്‍ സ്റ്റോക്ക് തീര്‍ന്നു. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണ്‍ ഇന്ത്യ, ഫ്ളിപ്കാര്‍ട്ട് എന്നീ സൈറ്റുകളിലാണ് 12.30 ഓടെ ബുക്കിങ് ആരംഭിച്ചത്. എന്നാല്‍ ബുക്കിങ് തുടങ്ങി മിനിറ്റുകള്‍ക്കകം രണ്ട് വെബ് സൈറ്റുകളിലും ഐ ഫോണ്‍ X ഔട്ട് ഓഫ് സ്റ്റോക്ക് ആയി.89,000 രൂപയാണ് ഐ ഫോണ്‍ തന്റെ ഇന്ത്യയിലെ വില.

ആമസോണും ഫ്ളിപ്കാര്‍ട്ടും മികച്ച ഓഫറുകളാണ് ഐ ഫോണ്‍ വില്പനയ്ക്കായി നല്‍കിയത്. സിറ്റി ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ കാഷ് ബാക്ക് ഓഫറും സൈറ്റുകള്‍ നല്‍കിയിരുന്നു. റിലയന്‍സ് ജിയോയുമായി സഹകരിച്ച് 70 ശതമാനം ബൈ ബാക്ക് ഓഫറും ആമസോണ്‍ നല്‍കിയിരുന്നു. ഈ ഓഫറിനായി ജിയോയുടെ 799 രൂപയുടെതോ അതില്‍ മുകളിലുള്ളതോ ആയ പ്ലാന്‍ 12 മാസത്തേയ്ക്ക് എടുക്കണം. നവംബര്‍ മൂന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫറുള്ളത്.

ഐ ഫോണ്‍ Xനൊപ്പം ആപ്പിള്‍ എയര്‍പോഡ് വാങ്ങിയാല്‍ 15,000 രൂപ കാഷ് ബാക്ക് ഫ്ളിപ്കാര്‍ട്ട് നല്‍കും. ഐ ഫോണിനൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 3 വാങ്ങിയാല്‍ 20,000 രൂപയാണ് ലഭിക്കുക.