ബ്രസീലിന് ആശ്വാസജയം; മൂന്നാംസ്ഥാനം

0
36

കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ മലിക്കെതിരെ ബ്രസീലിന് ആശ്വാസ ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. അലനും യൂറി അല്‍ബേര്‍ട്ടോയുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.

ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം തടഞ്ഞത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മലി ബ്രസീന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. 55-ാം മിനിറ്റില്‍ അലന്‍ ഗോള്‍ നേടിയതോടെയാണ് ബ്രസീലിന് ശ്വാസം വീണത്. പിന്നീട് ആത്മവിശ്വാസം വീണ്ടെടുത്ത ബ്രസീല്‍ യൂറി ആല്‍ബേര്‍ട്ടോയിലൂടെ 88-ാം മിനിറ്റില്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ഇന്ത്യയില്‍ ലോകകപ്പിനെത്തിയ ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീലിന് മൂന്നാം സ്ഥാനം ലഭിച്ചതോടെ താത്ക്കാലികമായി ആശ്വസിക്കാം. സെമിയില്‍ ബ്രസീലിനെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടും മലിയെ പരാജയപ്പെടുത്തിയ സെമിയും തമ്മിലുള്ള കലാശപ്പോര് എട്ടുമണിക്ക് തുടങ്ങും.