മതനിരപേക്ഷതയും വര്‍ഗീയതയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷത പാലിക്കരുത്: മുഖ്യമന്ത്രി

0
90


മലപ്പുറം: മതനിരപേക്ഷതയും വര്‍ഗീയതയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ നിഷ്പക്ഷത പാലിക്കുകയല്ലാ മറിച്ച് മതനിരപേക്ഷതയ്ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

എന്നാല്‍ സമീപകാലത്ത് ഇതിനു വിരുദ്ധമായി ചില മാധ്യമപ്രവര്‍ത്തകര്‍ നിലകൊണ്ടത് നിരാശാജനകമായ അനുഭവമായി.

രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കുന്ന സംഭവങ്ങളാണ് സമീപകാലത്ത് നടക്കുന്നത്. അതിനെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എത്രമാത്രം ചെറുത്തു നില്‍ക്കുന്നുണ്ട് എന്ന് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.