യുവതലമുറ പാരമ്പര്യവും സംസ്‌കാരവും മറക്കുന്നത് നല്ല പ്രവണതയല്ല: രജനീകാന്ത്

0
39

നമ്മുടെ പാരമ്പര്യവും സംസ്‌കാരവും മറവിയിലേക്ക് ആണ്ടുപോവുകയാണെന്ന് രജനികാന്ത്. എന്നാല്‍, രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ചിന്തിക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന യുവതലമുറയോട് സ്നേഹം തോന്നാറുണ്ട്.

യുവതലമുറ പാരമ്പര്യവും സംസ്‌കാരവും മറക്കുന്നത് നല്ല പ്രവണതയല്ല. നമ്മുടെ വേരുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറക്കാന്‍ പാടില്ല. സന്തോഷകരമായ ജീവിതം നയിക്കാന്‍ പാരമ്പര്യം അറിഞ്ഞിരിക്കണമെന്നും തന്റെ പുതിയ ചിത്രമായ 2.0യുടെ മ്യൂസിക് ലോഞ്ചിനിടെ രജനി വ്യക്തമാക്കി.

ജീവിതത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കുന്നത് വിരളമാണ്. ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായിരിക്കും വിജയിക്കുക. പക്ഷേ ആ അവസരം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അതിലും വലിയ മണ്ടത്തരമില്ലെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.