രഞ്ജിനി ലേഡി ശക്തിമാനോ?

0
49

ഭൂരിഭാഗം ചാനല്‍ പരിപാടികളിലും രഞ്ജിനിയുടെ സാന്നിധ്യം എന്നും ഉണ്ടാകാറുണ്ട്. ഈയിടെ കൊച്ചിയില്‍ ഫോണ്‍ 4 ഷോറും ഉദ്ഘാടനം ചെയ്യാന്‍ സണ്ണി ലിയോണ്‍ എത്തുന്നതു വരെ ആരാധകരെ പിടിച്ച് നിര്‍ത്തിയത് രഞ്ജിനിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. രഞ്ജിനി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ്.

ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ് പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടി പുതിയ വേഷത്തില്‍ രഞ്ജിനി എത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. ഒരു വണ്ടര്‍ വുമണ്‍ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഡിങ്കന്റെ സഹോദരി, ലേഡീ ശക്തിമാന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് രഞ്ജിനിക്ക് കിട്ടി കൊണ്ടിരിക്കുന്നത്.