രാജ്യത്ത് ഏറ്റവും അധികം വരുമാനമുള്ള പ്രാദേശിക പാര്‍ട്ടി ഡിഎംകെ

0
42

 

ന്യൂഡല്‍ഹി: രാജ്യത്തെ 32 പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും അധികം വരുമാനമുള്ളത് തമിഴ്നാട്ടിലെ ഡിഎംകെ പാര്‍ട്ടിക്ക്. 77.63 കോടിരൂപയാണ് ഡിഎംകെയുടെ വരുമാനം. തൊട്ടു പിന്നിലെ 54.93 കോടിയുടെ വരുമാനവുമായി എഐഡിഎംകെയും ഉണ്ട്. 15.97 കോടി രൂപയാണ് ടിഡിപിയുടെ വരുമാനം.

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ഫോറം നടത്തിയ വിശകലനത്തിലാണ് ഡിഎംകെ ഏറ്റവും അധികം വരുമാനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണെന്ന കണ്ടെത്തലുള്ളത്. 32 പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനമായി കണക്കാക്കിയിരിക്കുന്നത് 221.48 കോടി രൂപയാണ്. ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വരുമാനം 132 കോടിയോളം വരും. അതായത് രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെയും മൊത്ത വരുമാനത്തിന്റെ പകുതിയിലധികം തമിഴ്നാട്ടിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടേതാണ്.

അതേസമയം, വരുമാനത്തുകയില്‍ ഏറ്റവും കുറവ് ചിലവഴിച്ചത് ഡിഎംകെയും എഐഡിഎംകെയും ആള്‍ ഇന്ത്യ മജജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമുമാണ്. ഈ പാര്‍ട്ടികളുടെ 80% ത്തിലധികം തുക ചിലവഴിക്കാതെ കിടക്കുകയാണ്. എന്നാല്‍ വരുമാനത്തുകയില്‍ ഏറ്റവും അധികം ചിലവഴിച്ച പാര്‍ട്ടികളുടെ പട്ടികയില്‍ ജെഡിയു ആണ് മുന്നില്‍. 23.46 കോടി രൂപയാണ് ജെഡിയു ചിലവഴിച്ചത്. ടിഡിപി 13.10 കോടി രൂപയും എഎപി 11.09 കോടി രൂപയും ചിലവഴിച്ചിട്ടുണ്ട്.

രാജ്യത്ത ആകെയയുള്ള 47 രാഷ്ട്രീയപാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ അവരുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിക്കാത്തതിനാല്‍ വിശകലനത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.