രാഷ്ട്രപതിയുടെ വാക്കുകള്‍ കേരളത്തിന് അഭിമാനം പകരുന്നതാണെന്ന് പിണറായി വിജയന്‍

0
51

തിരുവനന്തപുരം: കേരള സന്ദര്‍ശനം നടത്തിയ രാഷ്ട്രപതി കേരളത്തെക്കുറിച്ച്‌ പറഞ്ഞ നല്ലവാക്കുകള്‍ അഭിമാനം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മതസൗഹാര്‍ദ്ദത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും രാഷ്ട്രപതി പ്രകീര്‍ത്തിച്ചത് കേരളത്തിന് വലിയ പിന്തുണയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയിരിക്കുന്നത്.

പള്ളിപ്പുറം ടെക്നോ സിറ്റി പദ്ധതി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും അദ്ദേഹം ഇന്നലെ നിര്‍വഹിച്ചു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ടെക്നോ സിറ്റി പദ്ധതിയുടെ നാലാം ഘട്ട ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു രാഷ്ട്രപതി.

ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി അദ്ദേഹം ഇന്ന് കൊച്ചിയിലെത്തും. ഉദ്ഘാടനത്തിന് ശേഷം ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.