ലോകകപ്പില്‍ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ

0
46

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച അണ്ടര്‍ 17 ലോകഫുട്ബോളിന്റെ അവസാന ലക്ഷ്യത്തിലേക്കുള്ള പോരാട്ടം ഇന്ന് കൊല്‍ക്കത്തിയില്‍ അരങ്ങേറും. ലോകകപ്പില്‍ മുത്തമിടുന്നത് സ്പെയിനോ ഇംഗ്ളണ്ടോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അവസാന പോരാട്ടത്തിനായി കൊല്‍ക്കത്തയിലെ സാള്‍ട് ലേക് സ്റ്റേഡിയം ഉണര്‍ന്നിരിക്കുകയാണ്.

ഇംഗ്ലണ്ട് ഇതാദ്യമായാണ് ഫൈനലിലെത്തുന്നത്. നാല് തവണ സ്പെയിന്‍ ഫൈനലിറങ്ങിയിട്ടുണ്ടെങ്കിലും ഒരു തവണപോലും ലോകകപ്പ് സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകാന്‍ അവര്‍ക്കായിട്ടില്ല.

മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള ബ്രസീല്‍ – മാലി പോരാട്ടവും ഇന്ന് നടക്കും.