സെല്‍ഫിക്കിടെ കാല്‍ വഴുതി പുഴയില്‍ വീണ് യുവതികള്‍ മരിച്ചു

0
41


ഭുവനേശ്വര്‍: സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണ് സഞ്ചാരികളായ രണ്ട് യുവതികള്‍ മരിച്ചു. ആന്ധ്ര പ്രദേശ് വിശാഖപട്ടണം സ്വദേശി ജ്യോതി (27), വിസിയനഗരം സ്വദേശി ശ്രീദേവി (23) എന്നിവരാണു മരിച്ചത്.

ഒഡീഷയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തില്‍ നിന്നും ചിത്രമെടുക്കുമ്പോഴായിരുന്നു അപകടം. പുഴയിലെ പാറ പശ്ചാത്തലമാക്കി തുടര്‍ച്ചയായി സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവതികള്‍ കാല്‍വഴുതി പുഴയിലേക്കു വീണത്. പുഴയില്‍ നിറയെ വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് അഗ്‌നിശമന സേന മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്.