കൊല്‍ക്കത്ത: ഇന്ത്യ ആദ്യമായി അരങ്ങൊരുക്കിയ അണ്ടര്‍ 17 ഫിഫ ലോകകപ്പ് കിരീടം ചൂടിയത് ഇംഗ്ലണ്ട്. സ്പെയിനിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ഇംഗ്ലീഷ് കൗമാരപ്പട ലോകകീരീടം ചൂടിയത്.
രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് യൂത്ത്ടീമിന്റെ പടയോട്ടം. ഈ വര്‍ഷം നടന്ന യൂറോ അണ്ടര്‍ 17ല്‍ ഷൂട്ടൗട്ടിലൂടെ തങ്ങളില്‍ കിരീടം തട്ടിയെടുത്ത സ്പാനിഷുകാരോട് ഒരു മധുര പ്രതികരംകൂടിയായി ഈ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്‍ സ്പെയിന് മേധാവിത്വം പുലര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂര്‍ണ്ണമെന്റിലെ ടോപ്സ്കോറര്‍ റിയാന്‍ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിന് ഉണര്വേഗി ആദ്യ ഗോള്‍ നേടി
മത്സരത്തിന്റെ ആദ്യ പകുതിവരെ സെര്‍ജിയോ ഗോമസിന്റെ ഇരട്ടഗോളിലൂടെ ഇംഗ്ലണ്ടിന് മേല്‍ സ്പെയിന് മേധാവിത്വം പുലര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ടൂര്‍ണ്ണമെന്റിലെ ടോപ്സ്കോറര്‍ റിയാന്‍ ബ്രൂസ്റ്റര്‍ ഇംഗ്ലണ്ടിന് ഉണര്‍വേകി ആദ്യ ഗോള്‍ നേടി. പിന്നീട് സ്പാനിഷ് പോസ്റ്റില്‍ തോരാമഴയായിരുന്നു. ഫില്‍ ഫോഡെന്റെ ഇരട്ട ഗോളടക്കം പിന്നീട് നാലു ഗോളുകള്‍ കൂടി നേടി ഇംഗ്ലണ്ട് സ്പാനിഷ്പടയെ തുരത്തിയോടിച്ചു.