ഹലോ ദുബായ്ക്കാരനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

0
54

ആദില്‍ ഇബ്രാഹിം നായകനായി എത്തുന്ന പുതിയ ചിത്രം ഹലോ ദുബായ്ക്കാരനിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.

ഹരിശ്രീ യൂസഫ്, ബാബുരാജ് ഹരിശ്രീ എന്നിവരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

‘ജി ലെ തു ജി ലെ തു’ എന്ന ഗാനമാണ് എത്തിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. അഫ്സലും സിയ ഉല്‍ഹക്കും ചേര്‍ന്നാണ് ആലാപനം.

സലിം കുമാര്‍,മാമുക്കോയ, ധര്‍മജന്‍, കൊച്ചു പ്രേമന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. മാളവിക മേനോനാണ് നായിക.

ദുബായില്‍ പോകാന്‍ ആഗ്രഹിക്കുന്ന പ്രകാശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ആദില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.