ഹാദിയയ്ക്കു സര്‍ക്കാര്‍ സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ലീഗ്

0
37

മലപ്പുറം; ഹാദിയയ്ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. ഹാദിയയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരെ അയയ്ക്കണം. ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടാണ് ആവശ്യങ്ങള്‍ അറിയിച്ചത്. ഹാദിയയ്ക്കു പൊലീസ് സംരക്ഷണം നല്‍കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്‌ലീം ലീഗ് നേതാക്കളും മുസ്‌ലിം സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി മലപ്പുറം ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ, ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്ന ആരോപണവുമായി ഹാദിയയുടെ പിതാവ് അശോകന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹാദിയ കേസിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് വന്‍ പണപ്പിരിവ് നടത്തുന്നു. ഇതുവരെ 80 ലക്ഷം രൂപ പിരിച്ചെടുത്തെന്നും അശോകന്‍ ആരോപിച്ചു. ദേശവിരുദ്ധശക്തികള്‍ കേസില്‍ ഇടപെടുന്നുവെന്നും അശോകന്‍ ആരോപിച്ചു.