ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണ്: മോഹന്‍ ഭഗവത്

0
39

ഇന്‍ഡോര്‍: ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യമാണെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. എന്നാല്‍ മറ്റുള്ളവര്‍ക്കും കൂടി ഇവിടെ അവകാശമുണ്ടെന്നും ഭാരതമാതാവിന്റെ മക്കളെല്ലാം ഹിന്ദു എന്ന സങ്കല്പത്തിനുള്ളില്‍ നില്‍ക്കുന്നുവെന്നും ഭഗവത് പറഞ്ഞു.

സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വികസനം കൊണ്ടുവരാന്‍ കഴിയില്ല. അതിന് സമൂഹത്തില്‍ കൂടി മാറ്റം വരണം. പണ്ടുകാലത്ത് ജനങ്ങള്‍ വികസനത്തിനായി ദൈവത്തെയാണ് സമീപിച്ചിരുന്നത്. ഇന്ന് സര്‍ക്കാരിനേയാണ് വികസനത്തിനായി ആശ്രയിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ വികസനം കൊണ്ടുവരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് വിദ്യാര്‍ത്ഥികളായ ആര്‍.എസ്.എസുകാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭഗവത്. ജര്‍മ്മനി ജര്‍മ്മന്‍കാരുടെ രാജ്യമാണ്. ബ്രിട്ടണ്‍ ബ്രിട്ടീഷുകാരുടേതാണ്. അമേരിക്ക അമേരിക്കക്കാരുടേതും. അങ്ങനെ വരുമ്പോള്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്. അതിനര്‍ത്ഥം മറ്റുള്ളവരുടേതല്ല എന്നല്ലെന്നും അദ്ദേഹം വിശദീകരിച്ചു.