ഹൈക്കോടതി വജ്രജൂബിലി ആഘോഷം; രാഷ്ട്രപതി ഇന്ന് കൊച്ചിയില്‍

0
40

കൊച്ചി: ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദാഘാടനം ചെയ്യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിലെത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരാവലിയുടെ പൗര സ്വീകരണത്തില്‍ പങ്കെടുത്ത രാഷ്ട്രപതി രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പറഞ്ഞിരുന്നു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് ഉച്ചക്ക് 12.30 ഓടെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.