ആദ്യത്തെ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം

0
63

തൃശൂര്‍ : ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ ആദ്യത്തെ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം.യോഗക്ഷേമ സഭയും അഖില കേരള ശാന്തി യൂണിയനുമാണ് ആദ്യത്തെ ദളിത് പൂജാരി യദു കൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

യോഗ ക്ഷേമസഭയുടേയും ശാന്തി യൂണിയന്റേയും പരാതി യദു കൃഷ്ണന്‍ പുജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടക്കിയെന്നുമാണ്. എന്നാല്‍ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് യദു പറഞ്ഞു.