ഒസ്ലോ: ആര്‍ട്ടിക് സമുദ്രത്തില്‍ തകര്‍ന്നുവീണ റഷ്യന്‍ ഹെലികോപ്റ്റര്‍ കണ്ടെത്തി.എട്ടുപേരുമായി റഷ്യന്‍ എം ഐ-8 ഹെലികോപ്റ്റര്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. അഞ്ച് ജീവനക്കാരും മൂന്ന് സയന്റിസ്റ്റുകളുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
റഷ്യന്‍ കല്‍ക്കരി ഖനന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണിത്. നോര്‍വീജിയന്‍ ദ്വീപ സമൂഹമായ സ്വാല്ബാര്ഡിനു സമീപം കടലിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്.
പൈരാമിഡനില്നിന്ന് ബരെന്റസ്ബര്ഗിലേക്കു പോകുകയായിരുന്നു. ബരെന്റസ്ബര്ഗ് തീരത്തുനിന്നും 23 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമുണ്ടായത്.
Home INTERNATIONAL ആര്‍ട്ടിക് സമുദ്രത്തില്‍ തകര്‍ന്നുവീണ റഷ്യന്‍ ഹെലികോപ്റ്റര്‍ കണ്ടെത്തി