ഇന്ത്യന്‍ ഐഡിയലിലൂടെ പ്രസിദ്ധനായ സൂരജ് ബഹാദൂര്‍ മോഷണത്തിന് അറസ്റ്റിലായി

0
54

ന്യൂഡല്‍ഹി : സോണി ചാനലിലെ ഇന്ത്യന്‍ ഐഡിയലിലൂടെ പ്രസിദ്ധനായ സൂരജ് ബഹാദൂര്‍ അറസ്റ്റിലായി. സ്ഥിര മോഷണക്കുറ്റത്തിന്നാണ് അറസ്റ്റ്. . 2008ലാണ് ഇയാള്‍ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയത്. എന്നാല്‍ പിന്നീട് മോഷണത്തിലേക്ക് തിരിയുകയായിരുന്നു.

നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഇയാളെ ഏറെക്കാലമായി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വെള്ളിയാഴ്ചയാണ് കൂട്ടാളിയുമൊത്ത് സഞ്ചരിച്ച സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സൂരജും കൂട്ടരും മോഷണം നടത്തുന്നത്. മോഷണത്തിന് ശേഷം കുരുമുളക് സ്‌പ്രേയും ഇവര്‍ പ്രയോഗിക്കും. ഇതും പൊലീസ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ദില്ലിയിലും പരിസര പ്രദേശങ്ങളില്‍ നിന്നും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലൊക്കെയുള്ള സൂരജ് ബന്ധം പൊലീസ് അന്വേഷിക്കുന്നു.