കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ വെടിയേറ്റ് മരിച്ചു

0
35

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപോറ മേഖലയില്‍ ഭീകരരെ നേരിടുന്നതിനിടയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ രണ്ട് തീവ്രവാദികളെ ഈ മേഖലയില്‍ സൈന്യം വധിച്ചിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് സുരക്ഷാ സേന പരിശോധനയ്‌ക്കെത്തിയത്. തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിനിടെ കോണ്‍സ്റ്റബിളിന് വെടിയേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.