കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു

0
35

കശ്മീര്‍: ജമ്മുകശ്മീരില്‍ ബന്ദിപോരാ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഹജിന്‍ മേഖലയിലെ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന തീവ്രവാദികളെ വധിച്ചത്. വെടിവെയ്പ് അവസാനിച്ചെങ്കിലും രൂക്ഷമായ കല്ലേറാണ് പ്രദേശത്ത് തുടരുന്നത്.

സി.ആര്‍.പി.എഫ്, 13ാം രാഷ്ട്രീയ റൈഫിള്‍സ്, സ്പെഷ്യല്‍ ഓപ്പറേഷന്‍ വിഭാഗം തുടങ്ങിയവരുടെ സംയുക്ത സേനയാണ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയത്.