ഗുജറാത്തില്‍ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്കള്‍ മരിച്ചു

0
42

അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടശിശുമരണം.  ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ഇന്നലെയായിരുന്നു സം​ഭ​വം.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഒ​മ്പ​ത് ന​വ​ജാ​ത ശി​ശു​ക്ക​ളാ​ണ് മ​രി​ച്ച​ത്. അ​ഞ്ചു കു​ട്ടി​ക​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. തീവ്ര പരിചരണത്തിലുള്ള ഈ കുട്ടികളും ​ഗുരുതരാവസ്ഥയിലാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.