ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൊന്മുടിയില്‍ കൊക്കയിലേക്ക് മറിഞ്ഞു

0
45

തിരുവനന്തപുരം: പൊന്മുടിയില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ സഞ്ചരിച്ച വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.

കഴക്കൂട്ടം സ്വദേശികളായ വിനീത്, ലിജിന്‍, ഭരത് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.