ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യയെ വീട്ടുതടങ്കലിലാക്കി

0
43

ഹൈദരാബാദ് ദലിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ അധികൃതര്‍ വീട്ടുതടങ്കലിലാക്കി.സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിജയവാഡ പൊലീസ് ഇലയ്യക്ക് അനുമതി നിഷേധിച്ചിരുന്നു. ശനിയാഴ്ച്ച വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുന്നത് തടയാനായിരുന്നു നടപടി.

സമ്മേളനത്തിന് അനുമതിയില്ലെന്നും പങ്കെടുക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ഹൈദരാബാദ് തര്‍നാക പൊലീസ് ഐലയ്യയെ അറിയിക്കുകയായിരുന്നു.

വൈശ്യ സമുദായത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പുസ്തകം എഴുതിയതിന്റെ പേരില്‍ ആര്യവൈശ്യസമുദായം കാഞ്ച ഐലയ്യക്കെതിരെ വിലിയ അക്രമങ്ങലാണ് അഴിച്ചുവിടുന്നത്. അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് ആക്രമിക്കുകയും ചെയ്തിരുന്നു.

വീട്ടുതടങ്കലിലാക്കിയ വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.