ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയില്‍. കര്‍ണാടകയിലെ ഉജിറി, ബംഗളൂരു, ബിദാര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.മൂന്നു സ്ഥലങ്ങളിലായി എട്ടോളം പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്.
ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ടാണ് മോദിയുടെ കര്‍ണാടക സന്ദര്‍ശനം ആരംഭിക്കുന്നത്.
ഹൈദരാബാദ് കര്‍ണാക മേഖലയില്‍ 110 കിലോമീറ്റര്‍ ബിദാര്‍-കലബുര്‍ഗി റെയില്‍വേ പാളത്തിന്റെ ഉദ്ഘാടനവും മോദി ഇന്ന് നിര്‍വഹിക്കും. പുതിയ പാതയുടെ ഉദ്ഘാടനത്തോടെ ബംഗളൂരുവില്‍നിന്നു ഡല്‍ഹിക്കുള്ള യാത്രിയില്‍ ഏഴു മുതല്‍ എട്ട് മണിക്കൂറിന്റെ നേട്ടമാണ് കൈവരിക്കുന്നത്.