നിവിന്‍ പോളി ചിത്രം റിച്ചി തീയറ്ററുകളിലേക്ക്

0
50

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമാണ് റിച്ചി തീയറ്ററുകളിലെത്തുന്നു.കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

കന്നട പതിപ്പിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച രക്ഷിത് ഷെട്ടിയായിരുന്നു അതില്‍ നായകനായി അഭിനയിച്ചതും.

തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്ബിയുടെ കഥയാണ് ചിത്രം പറയുന്നത്.
പ്രകാശ് രാജ് പള്ളിയിലച്ചന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിവിന്‍ പോളിയുടെ റിച്ചി എന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനാണ് പ്രകാശ് രാജിന്റെ കഥാപാത്രം.