ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെകൂട്ടി പ്രഖ്യാപിക്കാത്തത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയാകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഐ.സി.യുവിലാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞ പരാമര്‍ശത്തിനും ജെ.പി നഡ്ഡ മറുപടി നല്കി. രാജ്യത്തെക്കുറിച്ചും സാമ്പത്തിക അവസ്ഥയെക്കുറിച്ചും രാഹുല്‍ഗാന്ധിക്ക് അറിവില്ലെന്നാണ് നഡ്ഡ പറഞ്ഞത്.