നോട്ട് നിരോധനത്തെതുടര്‍ന്ന് തിരികെയെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്

0
46

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെതുടര്‍ന്ന് തിരികെയെത്തിയ നോട്ടുകളുടെ പരിശോധന ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം അടുത്തെത്തുമ്പോഴും നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ല.

2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകളുടെ നിരോധനം രാജ്യത്ത് നിലവില്‍ വന്നത്. ഒരു വര്‍ഷം ആകുമ്ബോഴും പരിശോധന പൂര്‍ത്തിയായില്ലെന്നാണ് ആര്‍.ബി.ഐയുടെ മറുപടി.

സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം 500 രൂപയുടെ 1134 കോടി നോട്ടുകളും ആയിരം രൂപയുടെ 524.90 കോടി നോട്ടുകളും പരിശോധിച്ചതായി ആര്‍ ബി ഐ അറിയിച്ചു.
ഇവയുടെ മൂല്യം ഏകദേശം 10.91 ലക്ഷം കോടി വരുമെന്നും ആര്‍ ബി ഐ നല്‍കിയ മറുപടിയില്‍ പറയുന്നു.

നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആര്‍.ബി.ഐ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്കുള്ള മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.