നോട്ട് രഹിത പണം കൈമാറല്‍; ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നോട്ട് പോകരുതെന്ന് പ്രധാനമന്ത്രി

0
63

ബെംഗളൂരു: നോട്ട് രഹിത പണം കൈമാറല്‍ രീതി പിന്തുടരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നോട്ട് പോകരുതെന്നും ഭീം ആപ്പ് ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യക്കാരുടെ ക്ഷേമത്തിനു വേണ്ടിയാണ് ഓരോ രൂപയും സര്‍ക്കാര്‍ ചിലവഴിക്കുന്നത്. വികസനത്തിന്റെ ഫലം ഗുണഭോക്താക്കളില്‍ എത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. സത്യസന്ധതയുടെയും സമഗ്രതയുടെയും യുഗമാണിത്. സര്‍ക്കാര്‍ സംവിധാനത്തെ വഞ്ചിക്കുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയിലെ ഉജൈറില്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസംരക്ഷണത്തിന്റെ ഭാഗമായി ഡ്രിപ് ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള രീതികള്‍ സ്വീകരിക്കാന്‍ കര്‍ണാടകയിലെ കര്‍ഷകരോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.