ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ശ്രീകാന്തിന് കിരീടം

0
33

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് കിരീടം സ്വന്തമാക്കി. ശ്രീകാന്ത് ഈ വര്‍ഷം നേടുന്ന നാലാാമത്തെ കിരീടമാണിത്.ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ശ്രീകാന്ത്.

ടൂര്‍ണമെന്റില്‍ എട്ടാം സീഡായ ശ്രീകാന്ത് സീഡില്ലാ താരമായ ജപ്പാന്റെ കെന്റ നിഷിമോട്ടയെ ആധികാരികമായാണ് തോല്‍പിച്ചത്.

രണ്ടു ഗെയിമിനുള്ളില്‍ തന്നെ നിഷിമോട്ട തോല്‍വി സമ്മതിച്ചു. ആദ്യ ഗെയിം 21-14ന് സ്വന്തമാക്കിയ ശ്രീകാന്ത് 21-13ന് രണ്ടാം ഗെയിമും കിരീടവും സ്വന്തമാക്കി. വെറും 35 മിനിറ്റാണ് മത്സരം നീണ്ടു നിന്നത്.