വേങ്ങര വോട്ട് കുറഞ്ഞതില്‍ നേതൃത്വത്തിനെതിരെ ബിജെപി കോര്‍കമ്മിറ്റിയില്‍ വിമര്‍ശനം

0
35

ആലപ്പുഴ: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കോര്‍കമ്മിറ്റിയില്‍ വിമര്‍ശനം. വേങ്ങരയില്‍ വോട്ടുകുറയാന്‍ കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കോര്‍കമ്മിറ്റി   വിലയിരുത്തി.

മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ഒഴിവാക്കിയ വിവി രാജേഷ്, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ എന്നിവരുടെ ഒഴിവുകള്‍ നികത്താനും യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പ് സമയത്ത് ജനരക്ഷായാത്ര നടത്തിയത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.

ഉപതെരഞ്ഞെടുപ്പും ജനരക്ഷായാത്രയും ഒരുമിച്ചായതിനാല്‍ തെരഞ്ഞെടുപ്പില്‍ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികദിനമായ നവംബര്‍ എട്ടിന് ബിജെപി മഹാസംഗമം നടത്തും. കേന്ദ്രനേതാക്കള്‍ ഉള്‍പ്പെടെ ഇതില്‍ പങ്കെടുക്കും. തിരുവനന്തപുരത്തും കോഴിക്കോടും മഹാറാലികള്‍ സംഘടിപ്പിക്കും.