യുപിയില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് എട്ട് വയസുകാരന്‍ മരിച്ചു

0
42

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭഹറിന്റെ അകമ്പടി വാഹനമിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോണ്ട ജില്ലയിലെ കേണല്‍ ഗഞ്ച്പരസ്പൂര്‍ റോഡിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാം പ്രഖ്യാപിച്ചു. ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.