യു.ജി.സി നെറ്റ് പരീക്ഷയെഴുതുന്നവരില്‍ ആറുശതമാനംപേരെ വിജയിപ്പിക്കാന്‍ തീരുമാനം

0
98

മലപ്പുറം : യു.ജി.സി നെറ്റ് പരീക്ഷയെഴുതുന്നവരില്‍ ആറുശതമാനംപേരെ വിജയിപ്പിക്കാന്‍ തീരുമാനം. പരീക്ഷയില്‍ സംവരണവിഭാഗത്തെ തിരഞ്ഞെടുക്കുന്നതിലെ അപാകം ചൂണ്ടിക്കാണിച്ച്‌ എന്‍.എസ്.എസ് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിജയശതമാനം കണക്കാക്കുന്ന രീതി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി യു.ജി.സി യോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയെഴുതുന്നവരില്‍ ശരാശരി നാലുശതമാനംപേര്‍ മാത്രമാണ് വിജയിച്ചിരുന്നത്. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയില്‍ യോഗ്യത നേടിയവരില്‍ 15 ശതമാനം മാത്രമാണ്.

മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷ നവംബര്‍ അഞ്ചിന് നടക്കും.

2016വരെ വര്‍ഷത്തില്‍ രണ്ടുപരീക്ഷകള്‍ നടത്തിയിരുന്നു. ഈ വര്‍ഷംമുതല്‍ വര്‍ഷത്തില്‍ ഒരു പരീക്ഷ നടത്താനാണ് യു.ജി.സിയുടെ തീരുമാനം. സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ ഡിസംബറിലെ പരീക്ഷ ഈ വര്‍ഷം ജനുവരിയിലാണ് നടന്നത്.