റെയില്‍വേയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരും പീയൂഷ് ഗോയല്‍

0
50

മുംബൈ: റെയില്‍വേയില്‍ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍. വരും വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് റെയില്‍വേയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നയങ്ങളെ പിന്‍തുടര്‍ന്നുകൊണ്ട് റെയില്‍വേയ്ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധവെക്കുന്നതിലൂടെ രാജ്യത്തിനകത്തുതന്നെയുള്ള ഉദ്പാദനം വര്‍ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

10 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോള്‍ പത്തുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

റെയില്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണം 10 വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുക എന്നതായിരുന്നു മുന്‍പുണ്ടായിരുന്ന ലക്ഷ്യമെങ്കില്‍, നാലുവര്‍ഷംകൊണ്ടുതന്നെ അത് സാധിക്കുകയെന്നതാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ റെയില്‍വേയുടെ നഷ്ടം 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.