ശമ്പളപരിഷ്‌കരണം; നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

0
33

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണത്തിന്റെ വിജ്ഞാപനം അടുത്ത മാസം 20നകം ഇറങ്ങിയില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം തുടങ്ങാനാണ് തീരുമാനം.

ശമ്പള പരിഷ്‌കരണം നടപ്പാക്കുംവരെ ഇടക്കാല ആശ്വാസം നല്‍കിയില്ലെങ്കില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നവംബര്‍ 20 മുതല്‍ സമരം തുടങ്ങാനും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചു.
നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അംഗീകരിച്ച മിനിമം വേജസ് കമ്മറ്റിയുടെ രൂപീകരണം പോലും ചോദ്യം ചെയ്താണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയിലെത്തിയത്. ആ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ സര്‍ക്കാരിന് അന്തിമ വിജ്ഞാപനമിറക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ സംഘടനകള്‍ നിലപാട് കടുപ്പിക്കുന്നത്.