സെക്സ് ടേപ്പ് വിവാദം; പുറത്തുവന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് വിനോദ് വര്‍മ

0
58

റായ്പുര്‍: ഛത്തീസ്ഗഢ് മന്ത്രി രാജേഷ് കുമാറുമായി ബന്ധപ്പെട്ട സെക്സ് ടേപ്പ് ആരോപണത്തില്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ.

റായ്പൂരിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. സെക്സ് സി.ഡി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് രാജേഷ് കുമാറിനെ ബ്ലാക്ക്മെയില്‍ ചെയ്യാനും പണം തട്ടാനും ശ്രമിച്ചുവെന്ന് ആരോപിച്ചാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിനോദ് വര്‍മ്മയെ പൊലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ എഡിറ്റേഴ്സ് ഗില്‍ഡ് അംഗംകൂടിയായ വിനോദ് വര്‍മ്മ ആരോപണം നിഷേധിച്ചിരുന്നു.

എന്നാല്‍, മന്ത്രിയുടെ സെക്സ് ടേപ്പുകള്‍ തന്റെ കൈവശമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അവകാശപ്പെട്ടു. പക്ഷേ താന്‍ ബ്ലാക്മെയില്‍ ചെയ്യാനോ പണം തട്ടാനോ ശ്രമിച്ചിട്ടില്ല. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

500ലേറെ അശ്ലീല സി.ഡികളും രണ്ടുലക്ഷം രൂപയും പെന്‍ഡ്രൈവും ലാപ്പ്ടോപ്പും ഡയറിയും അടക്കമുള്ളവ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനില്‍നിന്ന് പിടിച്ചെടുത്തുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്.