റായ്പൂര്‍: ഛത്തീസ്ഗഢ് മന്ത്രി രാജേഷ് കുമാറുമായി ബന്ധപ്പെട്ട സെക്സ്ടേപ്പ് വിവാദം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് മുഖ്യന്ത്രി രമണ്‍ സിങ് സി.ബി.ഐക്ക് കത്തയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായ നശിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢ തന്ത്രമാണ് സെക്സ്ടേപ്പ് വിവാദമെന്ന് വാര്‍ത്താസമ്മേളനത്തില്‍ രമണ്‍ സിങ് ആരോപിച്ചു. സര്‍ക്കാറിനെതിരായ കോണ്‍ഗ്രസിന്റെ നടപടി തരംതാഴ്ന്നതാണ്. അതു കൊണ്ടാണ് സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്തത്. രാഷ്ട്രീയ നേട്ടത്തിനായി സമാനരീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റൊരു പാര്‍ട്ടിയും ചെയ്യാതിരിക്കാനാണ് സര്‍ക്കാറിന്റെ നടപടിയെന്നും രമണ്‍ സിങ് വ്യക്തമാക്കി.
സെക്സ്ടേപ്പ് വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ഭാഗലിനെതിരെ ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി ഛത്തീസ്ഗഢ് പൊലീസ് കേസെടുത്തിരുന്നു. അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയുടെ അറസ്റ്റിനെതിരെ മാധ്യമസമൂഹം രംഗത്തെത്തിയിരുന്നു. റായ്പൂരിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.