സ്വര്‍ണക്കടത്തുകാരന്റെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഇടത് എംഎല്‍എമാര്‍

0
46

കോഴിക്കാട്: സ്വര്‍ണക്കടത്തുകാരന്റെ ഓഫീസ് ഉദ്ഘാടനത്തില്‍ ഇടത് എംഎല്‍എമാര്‍ പങ്കെടുത്തത് വിവാദമാകുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ലെയിസിന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തിനാണ് എം.എല്‍എമാര്‍ പങ്കെടുത്തത്. കാരാട്ട് റസാഖ്, പിടിഎ റഹിം എന്നിവരാണ് ഓഫീസ് ഉദ്ഘാടനത്തിന് പങ്കെടുത്തത്. ലെയിസിന്റെ ഓഫീസ് ഇടത് എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കൊഫേപോസ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അബ്ദുള്‍ ലെയിസ്. എന്നാല്‍ അബ്ദുള്‍ ലെയ്‌സിന്റെ ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങല്ല ഇതെന്ന് പിടിഎ റഹീം എംഎല്‍എ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷമുള്ള സ്വീകരണപരിപാടിയില്‍ പങ്കെടുക്കാന്‍ ഗല്‍ഫില്‍ പോയിരുന്നു. അതിനിടെ ഒരു ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രമാണിതെന്നും എംഎല്‍എ പ്രതികരിച്ചു.

അബ്ദുള്‍ ലെയിസിനൊപ്പം കാരാട്ട് റസാഖ്, പിടിഎ റഹീം എന്നീ എംഎല്‍എമാരും കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിലുണ്ട്.