അരുണാചലിലെ വ്യോമസേന ഹെലിക്കോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

0
35

ന്യൂഡല്‍ഹി: അരുണാചലിലെ തവാങിലുണ്ടായ വ്യോമസേന ഹെലിക്കോപ്ടര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒക്ടോബര്‍ ആറിന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അപകടത്തില്‍ രണ്ട് പൈലറ്റുമാരുള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്.

അപകടം നടക്കുന്നതിന്റെ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലിക്കോപ്റ്ററിന്റെ എയര്‍ റോട്ടര്‍ തകര്‍ന്നു വീഴുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കരസേന ക്യാമ്പിലേക്ക് സാധനമെത്തിക്കാന്‍ പോകുന്നതിനിടെ ഹെലിക്കോപ്റ്റര്‍ തവാങ് മേഖലയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള മേഖലയാണ് തവാങ്.