അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാകും

0
33

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാകും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രാജ്യസഭാ പദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജസ്ഥാന്‍ സീറ്റില്‍ നിന്നാണ് ബിജെപി കണ്ണന്താനത്തിനെ രാജ്യസഭയില്‍ എത്തിക്കുന്നത്.

ഇക്കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം മന്ത്രിയായത്. കേന്ദ്ര ഐ.ടി, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭാ പുനസംഘടനയില്‍ അപ്രതീക്ഷിതമായാണ് കണ്ണന്താനം മന്ത്രിയായത്.