റിയാദ്: ഇനിമുതല്‍ സ്റ്റേഡിയത്തില്‍ എത്തി കായിക മത്സരങ്ങള്‍ കാണുവാന്‍ സൗദി വനിതകള്‍ക്ക് അനുമതി. 2018 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്മാന് തുര്‍ക്കി അലി അഷെയ്ക് ആണ് ഈ വിവരം അറിയിച്ചത്.
ഈ മാസം ആദ്യം, റിമ ബിന്‍ ബന്ദര്‍ രാജകുമാരി സൗദി ഫെഡറേഷന് ഓഫ് സ്പോര്‍ട്സ് കമ്മിറ്റിയുടെ തലപ്പത്തെത്തിയിരുന്നു. ഇതോടെയാണ് കായിക രംഗത്തേക്കുള്ള വിനിതകളുടെ വരവിന് വഴിയൊരുങ്ങിയിരിക്കുന്നത്.
സൗദിയില്‍ സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ള വിമര്‍ശനമുണ്ടായിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ട് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് നിര്‍വഹിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കായിക രംഗത്തും വനിതാ സാന്നിധ്യം ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനം.