കുഞ്ചാക്കോ കളക്ടര്‍ വേഷത്തില്‍ എത്തുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ് ഉടനെത്തുന്നു

0
30


ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ് എന്ന ചിത്രത്തിലാണ് കളക്ടര്‍ വേഷത്തില്‍ വീണ്ടും കുഞ്ചാക്കോ എത്തുന്നത്.

സാജന്‍ ജോസഫ് എന്ന കളക്ടര്‍ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ എത്തുന്നത്

നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കര, ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടീ എന്നി ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ്.

ഇരുവരുടെയും കൂട്ടുകെട്ടില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.

ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടി കഴിഞ്ഞു.
കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ പ്രശാന്ത് നായരും അനില്‍ രാധാകൃഷ്ണമേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് നൈല ഉഷയാണ്.

Diwanjimoola Grand Pri(x) Motion Poster

It's just a beginning…#DiwanjimoolaGrandPrix #MotionPoster

Posted by Kunchacko Boban on 18 ಅಕ್ಟೋಬರ್ 2017