കൊടിവീരനില്‍ സനൂഷ പുതിയ രൂപത്തിലും ഭാവത്തിലും

0
167

ഇതാണ് സനുഷയുടെ പുതിയ രൂപം. പ്രായത്തെക്കാള്‍ വലുപ്പവും പക്വതയും തോന്നുന്ന സ്ത്രീ രൂപം. കൊടിവീരന്‍ എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് സനുഷ ഈ ലുക്ക് സ്വീകരിച്ചത്. സാരിയുടുത്ത്, മുല്ലപ്പൂ ചൂടി ഒരു തനി തമിഴ്നാട്ടുകാരി.

ബാലതാരമായി ടെലിവിഷനിലൂടെയാണ് സനുഷ സന്തോഷിന്റെ അരങ്ങേറ്റം. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സനുഷ ബിഗ് സ്‌ക്രീനിലും എത്തി.

തമിഴ് സിനിമയിലൂടെ നായികയായെത്തിയതിന് ശേഷമാണ് മലയാളികള്‍ സനുഷയെ നായികയായി ഏറ്റെടുത്തത്. ഇപ്പോഴുള്ള സനുഷയുടെ കോലം കണ്ടാല്‍ മലയാളികള്‍ ഞെട്ടും. തനി ഒരു വീട്ടമ്മ ലുക്ക്

ശശികുമാറിനെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊടിവീരന്‍. സനുഷയെ കൂടാതെ ഷംന കാസിനും മഹിമ നമ്പ്യാരും ചിത്രത്തിലെ നായികാ നിരയിലുണ്ട്. ഷംന മൊട്ടയടിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൊടിവീരനുണ്ട്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സനുഷ വീണ്ടും പുതിയ ലുക്കില്‍ റി എന്‍ട്രി നടത്തുന്നത്. പഠനത്തിന്റെ തിരക്കില്‍ ചെറിയൊരു ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു. 1998 ല്‍ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സനുഷയുടെ തുടക്കം. തുടര്‍ന്ന് ദാദാ സാഹിബ്, കരുമാടിക്കുട്ടന്‍, രാവണപ്രഭു, മേഘമല്‍ഹാര്‍, കണ്‍മഷി, മീശമാധവന്‍ തുടങ്ങി 20 ല്‍ അധികം ചിത്രങ്ങളില്‍ ബാലതാരമായി എത്തി.


മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായിട്ടാണ് സനുഷ പിന്നീട് മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. ഇഡിയറ്റ്സ് എന്ന ചിത്രത്തിലും നായികയായെത്തി.

മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും സനുഷ സാന്നിധ്യം അറിയിച്ചു. ബംഗാരം, ജീനിയസ് എന്നീ രണ്ട് തെലുങ്ക് ചിത്രങ്ങളും സന്തയല്ലി നിന്ന കബൈറ എന്ന കന്നട ചിത്രവും. കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറിന്റെ നായികയായിട്ടാണ് സനുഷ ചിത്രത്തില്‍ എത്തിയത്.