കൊല്ലത്ത് നടപ്പാലം തകര്‍ന്ന് ഒരു മരണം; നാല്പതോളം പേര്‍ക്ക് പരിക്ക്

0
51

കൊല്ലം: ചവറ കെഎംഎംഎല്‍ യൂണിറ്റിലേക്കുള്ള താല്കാലിക നടപ്പാലം തകര്‍ന്ന് ഒരു മരണം. എഴുപതോളം പേര്‍ അപകടത്തില്‍പ്പെട്ടു. 20 ജീവനക്കാരുള്‍പ്പെടെ നാല്പതോളം പേര്‍ക്ക് പരിക്ക്. കെഎംഎംല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്ക് കുറുകെ നിര്‍മിച്ച നടപ്പാലമാണ് തകര്‍ന്നത്. രാവിലെ 10.30നാണ് സംഭവം. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറി പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തില്‍ ആരെങ്കിലും വീണോ എന്നറിയാന്‍ തെരച്ചില്‍ നടത്തുകയാണ്.