കോടിയേരിയെ മാക്കാച്ചിയെന്ന് ആക്ഷേപിച്ച് എം.ഐ.ഷാനവാസ്

0
36

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാക്കാച്ചിയെന്ന് ആക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം.ഐ.ഷാനവാസ്. മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്നാണ് ഷാനവാസ് പരിഹസിച്ചത്.

ഐഎന്‍ടിയുസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയായിരുന്നു എംപിയുടെ വിവാദ പരാമര്‍ശം. ജനജാഗ്രതാ യാത്രയ്ക്കിടയിലുണ്ടായ കോടിയേരിയുടെ വിവാദ കാര്‍ യാത്രയെക്കുറിച്ച് പറയുമ്പോഴാണ് ഷാനവാസ് കോടിയേരിയെ മാക്കാച്ചിയെന്ന് വിശേഷിപ്പിച്ചത്.

ഇതിനോടകം തന്നെ സിപിഎം നേതൃത്വം എം.പിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എംപിയുടേത് വംശീയമായ ആക്ഷേപമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.