ജേക്കബ് തോമസിന്റെ ആത്മകഥ ചട്ടവിരുദ്ധമെന്ന് സമിതി

0
67


തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ക്രിമിനല്‍ കേസെടുക്കാവുന്ന ചട്ടലംഘനങ്ങളുണ്ടെന്ന് മൂന്നംഗ സമിതിയുടെ കണ്ടെത്തല്‍. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന ആത്മകഥയിലെ ചട്ടലംഘനങ്ങള്‍ പരിശോധിച്ച സമിതി ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും.

ആത്മകഥയില്‍ അമ്പതിലധികം സ്ഥലത്ത് ചട്ടലംഘമുണ്ടെന്നാണ് നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ്, ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ്, പിആര്‍ഡി ഡയറക്ടര്‍ കെ.അമ്പാടി എന്നിവരടങ്ങിയ സമിതിയുടെ കണ്ടെത്തല്‍. സവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട കേന്ദ്രനിയമവും കേരള പൊലീസ് ആക്ടുമെല്ലാം പുസ്തകത്തില്‍ ലംഘിച്ചിട്ടുള്ളതായി മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related image

1966-ലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുള്ള നിയമനം അനുസരിച്ച് ഗുരുതര കൃത്യവിലോപം നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തല്‍. കോടതിയുടെ പരിഗണനയിലുള്ള പാറ്റൂര്‍, ബാര്‍കോഴ കേസുകളെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ കേസുകളില്‍ വിധി വരാത്ത സാഹചര്യത്തില്‍ പുസ്തകത്തിലെ പരാമര്‍ശം അനുചിതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാരിന് കഴിയും. തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി റിപ്പോര്‍ട്ട് കൈമാറും. അന്തിമതീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.