ടൈറ്റാനിക്കിലെ രക്ഷാപ്രവര്‍ത്തന ചിത്രങ്ങള്‍ വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റു

0
47

ബോസ്റ്റണ്‍; കടലില്‍ തകര്‍ന്ന ടൈറ്റാനിക് കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങളടങ്ങിയ ആല്‍ബം ലേലത്തില്‍ വന്‍തുകയ്ക്ക് വിറ്റുപോയി. 45,000 യുഎസ് ഡോളര്‍ (2918475.00 രൂപ) മൂല്യത്തിനാണ് ആല്‍ബം ലേലത്തില്‍ പോയത്. രക്ഷാ പ്രവര്‍ത്തനം നടത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലുണ്ടായിരുന്ന ലൂയീസ് ഓഗ്‌ഡെന്റാതായിരുന്നു ആല്‍ബം.

191112 വരെ ഓഗ്‌ഡെനും ഭാര്യയും ചേര്‍ന്ന് നടത്തിയ സാഹസിക യാത്രകളിലെടുത്ത ചിത്രങ്ങളാണ് ആല്‍ബത്തില്‍ പ്രധാനമായുള്ളതെന്നാണ് ലേലക്കമ്പനി അറിയിച്ചിട്ടുള്ളത്. അമ്പതോളം ചിത്രങ്ങളുള്ള ആല്‍ബത്തില്‍ നടുവിലെ ആറു പേജുകളിലായാണ് ടൈറ്റാനിക്ക് രക്ഷാ പ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയിട്ടുള്ളത്. 29 ഫോട്ടോകള്‍ ഈ വിഭാഗത്തിലായുണ്ട്. ലൈഫ് ബോട്ടുകളുടെയും വടക്കന്‍ അത്‌ലാന്റിക് സമുദ്രത്തിലെ ഒഴുകി നടക്കുന്ന മഞ്ഞു മലകളുടെ ചിത്രവും ആല്‍ബത്തിലുണ്ട്. ആല്‍ബത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഫോട്ടോകള്‍ നശിച്ചിട്ടില്ല.

1912 ഏപ്രില്‍ 14 രാത്രിയാണ് കന്നിയാത്രയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പല്‍ മുങ്ങുന്നത്. 1522 പേരാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. 712 പേര്‍ ദുരന്തത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.ഈ ദുരന്തം പ്രമേയമാക്കി ഇറങ്ങിയ ടൈറ്റാനിക് സിനിമയും വന്‍ഹിറ്റായിരുന്നു.