ദളിത് പൂജാരിയെ പിരിച്ചുവിടണമെന്ന് യോഗക്ഷേമസഭ

0
74

പത്തനംതിട്ട; ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച ദളിത് യുവാവ് യദുകൃഷ്ണനെതിരെ യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും. ദളിത് പൂജാരി യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യോഗക്ഷേമസഭയും അഖില കേരളാ ശാന്തി യൂണിയനും നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനൊരുങ്ങുകയാണ്.

ക്ഷേത്രത്തിലെ പൂജാ കാര്യങ്ങള്‍ മുടക്കുവരുത്തി എന്നാരോപിച്ചാണ് യദുകൃഷ്ണനെതിരെ യോഗക്ഷേമ സഭ രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ താന്‍ ലീവ് എഴുതികൊടുത്ത് പകരം പൂജാരിയെ ഏര്‍പ്പെടുത്തിയശേഷമാണ് ക്ഷേത്രത്തില്‍ നിന്നും പോയതെന്നും അച്ഛന്‍ അപകടത്തില്‍പ്പെട്ടതിനാല്‍ ആ പൂജാരിക്ക് ക്ഷേത്രത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ നട തുറക്കാന്‍ അല്‍പം വൈകുക മാത്രമാണ് ഉണ്ടായതെന്നുമാണ് യദുകൃഷ്ണന്‍ വിശദീകരിക്കുന്നത്.

സംഘപരിവാര്‍ അനുകൂല സംഘടയാണ് യോഗക്ഷേമസഭ. നാളെ രാവിലെ പത്തുമണിക്ക് തിരുവല്ല ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിനുമുമ്പില്‍ സമരം ആരംഭിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്.

യോഗക്ഷേമ സഭയുടെ പിന്തുണയോടെ അഖില കേരള ശാന്തി ക്ഷേമ യൂണിയന്റെ ജനറല്‍ സെക്രട്ടറി എ.എസ് കൃഷ്ണന്‍ നമ്പൂതിരിയാണ് നിരാഹാര സമരം നടത്തുക.