ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്കൂളിലൊന്നുമല്ലല്ലോ : വിദ്യാ ബാലന്‍

0
76

ന്യൂഡല്‍ഹി: ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്കൂളിലൊന്നുമല്ലല്ലോ എന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാ ബാലന്‍. ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിദ്യാ ബാലന്റെ പ്രസ്താവന.

“തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ദേശീയഗാനം കേട്ട് ഒരു ദിനം ആരംഭിക്കാന്‍ നമ്മള്‍ സ്കൂളിലൊന്നുമല്ലല്ലോ. തീയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം.
ദേശഭക്തി നിര്‍ബന്ധിച്ചോ അടിച്ചേല്‍പിപ്പിക്കേണ്ടതോ അല്ല. എന്നോട് ആരും ഇതൊന്നും പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ല. ദേശീയഗാനം കേള്‍ക്കുമ്പോള്‍ എവിടെയാണെങ്കിലും ഞാന്‍ എഴുന്നേറ്റ് നില്‍ക്കും”, വിദ്യ പറഞ്ഞു.

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പുന:പരിശോധനിക്കാനിരിക്കെയാണ് വിദ്യ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.