നികുതി വെട്ടിക്കല്‍: അമലാപോളിനു പിന്നാലെ ഫഹദും

0
48

പുതുച്ചേരി: വ്യാജവിലാസം ഉപയോഗിച്ച് ആഡംബരകാറുകള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ യുവനടന്‍ ഫഹദ് ഫാസിലും. അമലാപോളിനെ പിന്നാലെ ഫഹദും വ്യാജമേല്‍വിലാസം ഉപയോഗിച്ചാണ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേരളത്തില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ പതിനാല് ലക്ഷം രൂപയാണ് നികുതി നല്‍കേണ്ടത്. എന്നാല്‍ പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. കൂടാതെ പുതുച്ചേരിയില്‍ താമസിക്കുന്നവര്‍ക്കുമാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതിനാലാണ് താരങ്ങള്‍ വ്യജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തത്.

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫഹദ് ഫാസില്‍, നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്പേട്ട്, പുതുച്ചേരി എന്ന മേല്‍വിലാസത്തിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

എന്നാല്‍ ഈ മേല്‍വിലാസത്തില്‍ താമസിക്കുന്നവര്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. ഇവര്‍ക്ക് ഫഹദിനെ അറിയില്ല എന്നു പറയുന്നു.